Monday, August 3, 2009
എന്റെ വാനമ്പാടിക്കൊരു തൂവല്‍
കുറച്ചു നാളായി അല്ലെ എന്റെ കൂട്ടുകാരോട് എന്തേലും പറഞ്ഞിട്ട്. എന്നാ കേട്ടോ. ഞാന്‍
ജനിച്ചപ്പഴേ ഈശ്വരന്‍ എന്റെ കഴുത്തില്‍ ഒരു ഒപ്പ് ഇട്ടു. എന്താന്നോ? ഭൂമിയില്‍ ഒരു ചെറിയ
ഗായികയായിക്കോളാന്‍ .. തെറ്റ് ധരിക്കരുതേ .. വലിയ ഗായിക ഒന്നും അല്ല.. പക്ഷെ എന്റെ
ഉള്ളില്‍ ഈശ്വരന്‍ തന്ന സംഗീതം ഉണ്ട്.. അത് എനിക്കറിയാം . പക്ഷെ ആ സംഗീതത്തെ
വളര്‍ത്തി എടുക്കാന്‍ ഒന്നും ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല . എന്നാലും ചെറിയ ഒന്ന് രണ്ടു
ലോക്കല്‍ സീഡികളില്‍ പാടാന്‍ കഴിഞ്ഞു.. പള്ളിയില്‍ കുര്‍ബാനയ്ക്ക് പാടുന്നതാ ഇപ്പോ എന്റെ
സംഗീത ലോകം. അത് ഒരു വലിയ സന്തോഷമാണ് എനിക്ക് തരുന്നത്.
PDC കഴിഞ്ഞു സംഗീത കോളേജില്‍ പോകാന്‍ പലരും പറഞ്ഞു. എങ്കിലും സംഗീതം ഒരു
profession ആക്കാന്‍ എനിക്ക് കഴിഞ്ഞില്ല . സാമാന്യം തരക്കേടില്ലാതെ പഠിക്കുമായിരുന്നു.
അതിന്റെ അഹങ്കാരമാണെന്ന് കൂട്ടിക്കോ? എന്താ പറയ....
ഒരു ബിരുദധാരി ആയെങ്കിലും എവിടെയോ ഒരു നഷ്ട്ട ബോധത്തിന്റെ കണിക ഹൃദയത്തില്‍ ഇരുന്നു നോവിക്കുന്നു. എന്റെ സംഗീതം എന്റെ ദൈവത്തിന്റെ കൈ ഒപ്പ്. ഞാന്‍ നേരാം വണ്ണം ഉപയോഗപ്പെടുത്തി ഇല്ല.
എന്റെ ഏറ്റവും വലിയ സങ്കടം എന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും എന്റെ
പ്രൊഫഷണല്‍ ജീവിതത്തില്‍ വേണ്ടത്ര ഉയരാന്‍ സാധിച്ചില്ലന്നു. അതെന്റെ മനസിലെ ഒരു
മുറിവ് തന്നെ ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എനിക്ക് തന്നെ മാപ്പ് കൊടുക്കുന്നു. എന്റെ
കഴിഞ്ഞ കാല ജീവിതത്തില്‍ വന്ന പിഴവായിരിക്കാം അതെന്നു സമാധാനിക്കുന്നു.
പാസ്റ്റ് ഈസ് പാസ്റ്റ് എന്ജോയ് ദി പ്രസന്റ്റ് എന്നാണല്ലോ.... കേള്‍ക്കാന്‍ നല്ല സുഖം ആണെങ്കിലും
പ്രാവര്‍ത്തികമാക്കാന്‍ അത്ര ഈസി അല്ലല്ലോ. എന്തായാലും ഞാന്‍ ഒരു ചെറിയ കഥ പറയാം..
ഒരിക്കല്‍ ഒരു രാജാവ് ഒരു കുറ്റവാളിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.. ഇതു കേട്ട കുറ്റവാളി
രാജാവിനോട് താണുകേണു യാചിച്ചു; അങ്ങ് ഒരു വര്ഷം കൂടെ അടിയനെ ജീവിക്കാന്‍
അനുവദിച്ചാല്‍ അവിടുത്തെ കുതിരയെ ഞാന്‍ പറക്കാന്‍ പഠിപ്പിക്കാം. ഇതു കേട്ട രാജാവ്
അയാളുടെ ആവശ്യം അംഗീകരിച്ചു.. ഇതറിഞ്ഞ ആ കുറ്റവാളിയുടെ സുഹൃത്തുക്കള്‍ ഇങ്ങനെ
ചോദിച്ചു. "താന്‍ എന്താടോ ഈ പറയുന്നേ. എങ്ങനെ കുതിരയെ പറക്കാന്‍ പഠിപ്പിക്കും.
ലോകത്ത് ആര്‍ക്കേലും ചെയ്യാന്‍ പറ്റുന്ന കാര്യാണോ ഇതു."
ഇതിനുള്ള ഉത്തരം പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
"4 സാധ്യതകള്‍ വേറെയും ഉണ്ട്.. ഈ ഒരു കൊല്ലത്തിനിടക്ക് രാജാവ് മരിച്ചു പോവാം..
ഇല്ലെങ്കില്‍ ആ പന്നക്കുതിര ചത്ത് പോവാം.. അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോവാം. ഇതു
ഒന്നുമില്ലെങ്കില്‍1വര്‍ഷത്തിനിടക്ക് ആ കുതിര പറക്കില്ലെന്ന് ആര് കണ്ടു "
അതെ സാധ്യതകള്‍ എല്ലായ്പോഴും ഉണ്ട്.. അത് കൊണ്ട് കഴിഞ്ഞു പോയതു കടലിനക്കരെ..
ഇന്നിന്റെ സുഖം യധാവിധം പ്രയോജനപ്പെടുത്തുക..നല്ല ഒരു നാളെ ഉണ്ടാവാതിരിക്കില്ല..
മരണത്തിലേക്ക് നടന്നു നീങ്ങുന്ന ഈ ലോക യാത്രയില്‍ എന്തെങ്കിലും നന്മ്മ ചെയ്യാന്‍ ആയാല്‍
അതത്രയും പുണ്യം.
Subscribe to:
Posts (Atom)