Tuesday, August 9, 2011
പൊരിവെയിലിലെ ചാറ്റല്‍മഴ
"സര്‍ഗാത്മകത" എന്നൊന്ന് എന്നിലുണ്ടോ എന്ന്എനിക്കറിയില്ല. എന്റെ വാക്കുകള്‍ക്കു ഒരു സൃഷ്ട്ടിയുടെരൂപഭാവങ്ങള്‍ ഉണ്ടോ എന്നും അറിയില്ല. എങ്കിലുംഎന്തേലും കുത്തിക്കുറിക്കുമ്പോള്‍ ഒരു സൃഷ്ട്ടിയുടെസന്തോഷം മനസ്സില്‍ തോന്നാറുണ്ട് .
"പോരിവെയിലിലെ ചാറ്റല്‍മഴ" എന്ന് വേണമെങ്കില്‍പറയാം എന്റെ ബ്ലോഗിനെ. സര്ഗാത്മകതയോക്കെഅങ്ങനെ വറ്റിവരണ്ടു കിടക്കുമ്പോള്‍ ഒരു ചാറ്റല്‍ മഴപോലെ മനസിനെ തട്ടി "എന്തേലും ഒക്കെ എഴുതടോ" എന്ന് മനസ് പറയും. എന്നാല്‍ ആവാന്നു ഞാനും കരുതും. അങ്ങനെ ഞങ്ങള്‍ തമ്മിലുള്ള ഒരു ഒത്തു കളി ആണ് ഈബ്ലോഗിങ്ങ്. ആഗസ്റ്റ് മാസത്തെ ആദ്യ ഞായറാഴ്ചസൌഹൃദ ദിനം ആണല്ലോ. എന്നോളം എനിക്ക് ഒരുസുഹൃത്തിന്റെ കൈയീന്നും ആശംസകളോ സമ്മാനമോ ഒന്നും കിട്ടീട്ടില്ല. ഈ ഒരു ദിവസം ഓര്‍ത്തു വെക്കാന്‍ മനസിലെ ചെപ്പില്‍ പ്രത്യേകിച്ചു ഒന്നും തന്നെ ഇല്ല . അല്ലെങ്കില്‍ തന്നെ എന്തിനാ ഒരു പ്രത്യേക ദിനം...അതാവാം ആധുനിക കാലത്തിന്റെ ട്രെന്‍ഡ് .ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ ഓരോരുത്തരും ഓടിപ്പാഞ്ഞു നടക്കുമ്പോള്‍ എവിടെയാടോ സുഹൃത്ബന്ധങ്ങള്‍ .. അല്ലെ... എന്നാലും സുഹൃത്തേ...എന്ന് ആത്മാര്‍ഥമായി വിളിക്കാന്‍ ഒരാളുണ്ടാകുന്നത് ഒരു പ്രത്യേകത തന്നെ ആണ് ... ഒരു നല്ല മിത്രം.. ഉറ്റ സുഹൃത്ത് .. അത് ഒരു മുതല്‍ക്കൂട്ടാണ്. പഴയ കുപ്പിയിലെ മധുരമുള്ള മിട്ടായി പോലെ ഓര്‍മകളെ ഒന്ന് തലോടാന്‍ ആഗ്രഹിക്കുന്ന കാലത്തെങ്കിലും ഒന്ന് മൊബൈലില്‍ വിളിച്ചു വര്‍ത്താനം പറയാല്ലോ.... കാലം മാറ്റിയ സുഹൃത്ത് കോലങ്ങള്‍ അന്നും കാണുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്റെ ബ്ലോഗിലെ കൂട്ടുകാര്‍ക്ക് ഒരു നല്ല ദിവസം നേരുന്നു.
"പൊരിവെയിലില്‍ ഒരു മഴത്തുള്ളിയായ്
ചാറ്റമഴയില്‍ വര്‍ണക്കുടയായ്
എന്നോര്‍മതന്‍ ചെപ്പില്‍ ഒരു വളപ്പൊട്ടിടാന്
എന്തേ നിങ്ങള്‍ എന്നെ സുഹൃത്താക്കിയില്ല
ഇല്ലെങ്കില്‍ തോളിലേറ്റിയിപ്പോള്‍ തലോടമായിരുന്നില്ലേ
ഞാന്‍ , ഈ സൗഹൃദ ദിനത്തിലെങ്കിലും"
Subscribe to:
Post Comments (Atom)
No comments:
Post a Comment