Saturday, April 25, 2009

മനസിലെ ദുര്‍മന്ത്രവാദി

ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആണെന്കില്‍ പുരാണത്തില്‍ പറയുന്നപോലെ സ്വച്ഛന്ദ മൃത്യു എന്ന വരം നേടിയിട്ടും കുരുക്ഷേത്ര യുദ്ധത്തില്‍ ശരശയ്യ എന്ന അവസ്ഥയില്‍ ദിവസങ്ങളോളം കിടന്ന്‌ ജീവിതം മുന്നോട്ടു നീക്കിയ ഭീഷ്മര്‍ തന്നെയല്ലേ 'ഏറ്റവും വലിയ ധീരന്‍' എന്ന വിശേഷണത്തിനര്‍ഹന്‍?

മനസിന്റെ ഏതോ തലം ശരീരത്തോട് ആവശ്യപ്പെടുന്നതാവാം ആത്മഹത്യ. ഉത്തരം കിട്ടാത്ത എതോ ചോദ്യതിന്റെ പരിഹാരമായാണ് ഒട്ടു മിക്കവരും ആത്മഹത്യയെ കാണുന്നത്. എന്തെക്കൊയെ ചിന്തകളില്‍ നിന്നുള്ള രക്ഷപെടല്‍. അപ്പോഴും കണ്ണുനീരിന്റെ ഒരു സാഗരം തന്നെ ജീവിച്ചിരിക്കുന്നവര്ക്കുള്ള സമ്മാനമായി കാത്തിരിക്കുന്നു. ഒരി പനിയോ, ചുമയോ തുടങ്ങി നിസ്സാര അസുഖങ്ങള്‍ വന്നാല്‍ അതിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യറില്ല. കാരണം നമ്മുടെ മനസിനറിയാം ഇതില്‍ നിന്ന് മോചനം നേടാന്‍ കഴിയും. എന്നാല്‍ മാനസികമായി ധൈര്യം തരാന്‍ ആരും ഇല്ലെങ്കിലോ? ജീവിതം അവിടെ അവസാനിപ്പിക്കാം എന്ന ചിന്ത ഇന്ന് വളരുകയാണ്. ഒന്നിലും പ്രതീക്ഷ ഇല്ലാത്ത അവസ്ഥ, ഇതു തന്നെ അല്ലെ വിഷാദം?.

ആത്മഹത്യക്കുള്ള ഒരു പ്രധാനകാരണം 'വിഷാദം' എന്ന ഈ കൊച്ചുഭീകരന്‍ തന്നെ. ഒട്ടു മിക്ക പേരിലും കണ്ടു വരുന്ന ഈ രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഇനി അറിഞ്ഞാല്‍ തന്നെ യഥാവിധി ചികില്‍സ തേടാനുള്ള മടിയും. ഒരു മനശാസ്‌ത്രജ്ഞന്റെ അടുത്തുപോയാല്‍ പോലും 'മാനസികരോഗി' എന്ന് മുദ്രകുത്തുന്ന സമൂഹം. ഒരു പക്ഷെ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ചികില്‍സ വേണ്ടതും മനസിന്‌ തന്നെ ആവും. മാറ്റം അനിവാര്യമാണ് എന്ന് പറയുമെങ്കിലും ഒരു മാറ്റത്തെയും അത്ര പെട്ടുന്നു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സമൂഹത്തില്‍ അതിജീവനം ഒരു വെല്ലുവിളി തന്നെ ആണ്.

ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചവര്‍ പിന്നെ അതിനു പോവില്ലാന്ന് അനുഭവസ്ഥര്‍ പറയുമ്പോള്‍ ഓര്‍ക്കുക ആത്മഹത്യയുടെ ഭീകരത. ജീവിതം പ്രശ്നങ്ങള്‍ കൊണ്ട് സന്കീര്‍നമാനെങ്കിലും അവയെല്ലാം സ്വയം പരിഹരിക്കാന്‍ കഴിയുമ്പോഴല്ലേ നാമൊക്കെ മനുഷ്യ ജെന്മത്തിന്റെ മഹത്വം അറിയുന്നത്. കഴിഞ്ഞു പോയ ഏതൊക്കെയോ ജെന്മത്തിന്റെ നിര്‍വൃതി എന്നോണം കിട്ടിയ ഈ ജന്മം മനുഷ്യനായി ജീവിച്ചു മനുഷ്യനായി മരിക്കു.. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണ്. ജീവന്‍ സംരക്ഷിക്കപ്പെടാനുള്ളതാണ്.

6 comments:

  1. വിഷാദം മാത്രമല്ല കാരണം..
    പെട്ടെന്നുണ്ടാകുന്ന മാനസികത്തകര്‍ച്ച..
    അഭിമുഖീകരിക്കാന്‍ ഭയമുള്ള പ്രശ്നങ്ങളില്‍ അകപ്പെടല്‍ എല്ലാം കാരണങ്ങളാണ് ..

    പോസ്റ്റ്‌ കുറച്ച് കൂടി ആധികാരികമാക്കാന്‍ ശ്രമിക്കുക..
    ആശംസകള്‍..

    വേര്‍ഡ്‌ വേരിഫിക്കാഷന്‍ എടുത്തു കളഞ്ഞൂടെ..?

    ReplyDelete
  2. നന്ദി. തീര്‍ച്ചയായും.. ഇതെന്റെ ആദ്യത്തെ പോസ്റ്റ്‌ ആണ്. ആദ്യത്തെ കമന്റും.

    ReplyDelete
  3. നന്ദി.. എന്റെ ആദ്യത്തെ പോസ്റ്റിന്റെ ആദ്യ കമെന്റിന്.

    ReplyDelete
  4. പലപ്പോഴും പെട്ടെന്നുണ്ടായ നിസ്സാര കാര്യങ്ങള്‍ ചിലര്‍കെങ്കിലും ആത്മഹത്യ ചെയ്യുവാനുള്ള പ്രേരണ നല്‍കുന്നു. എങ്കിലും അവരിലും ഒരു വിഷാദം ഉണ്ടായിരിക്കാം എന്ന് തോന്നുന്നു...ചിലര്‍ പല ആവര്‍ത്തി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്..ഇവരില്‍ ഇതിനുള്ള പ്രവണത കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു

    ReplyDelete
  5. "ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചവര്‍ പിന്നെ അതിനു പോവില്ലാന്ന് "

    ഇത് തെറ്റായ വിശ്വാസം ആണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

    എഴുത്ത് തുടരുക.

    ReplyDelete
  6. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete