Thursday, April 30, 2009
എന്റെ കളിയോടം: കവിത
ശൈശവത്തില്‍ കൊഴിഞ്ഞു പോയ
തൂവലുകള് പെറുക്കി
ഒരു കൂടാരം മെനഞ്ഞു ഞാന്‍ കാത്തിരുന്നു
കൌമാരത്തെ വരവേല്‍ക്കാന്‍
ദിശയറിയാതെ പെയ്തൊരു മഴയില്‍ മുങ്ങിയക്കൂടാരം
കൌമാരമാംപുഴയില്‍ ഒഴുക്കി നിര്‍വൃതി
അടയവേ യൌവനകാറ്റെന്നെ
തലോടി ആനയിച്ചത് ജീവിതമാം കളിയോടത്തില്‍
ഏതൊക്കെയോ തീരങ്ങളില്‍ ആരെയെക്കെയോ
കണ്ടുമുട്ടി ഞാന്‍ ഇപ്പോഴും തുഴയുന്നു.
തിരയും ഓളവും കാറ്റും
കടന്നു മുന്നേറവെ ഓരോ തീരത്തും കാണുന്നു ഞാന്‍
ഈശ്വരന്റെ പ്രതിരുപമാം എന്‍ സ്നേഹിതരെ.
ഈ ഒരു ജന്മത്തിന്‍ എനിക്കായി വിധിക്കപ്പെട്ടവര്‍
ഓരോ നിമിത്തമായി എന്നിലേക്ക് ഒഴുകവേ
കൊതിതീരുവോളം സ്നേഹം നല്‍കാന്‍
മകളായ്, സഹോദരിയായ്, ഭാര്യയായ്
അമ്മയായ്, മുത്തശ്ശിയായി
കോലം മാറ്റുന്ന കാലത്തോടൊപ്പം
വെയിലറിഞ്ഞു മഴയറിഞ്ഞു കാറ്റ് അറിഞ്ഞു
നനുത്ത സായ്യാഹ്നം തേടി
എന്റെ കളിയോടവുമായി ഞാനീ സാഗരത്തില്‍
ഉലകമാം സ്നേഹസാഗരത്തില്‍
Subscribe to:
Post Comments (Atom)
ആശംസകള്‍...
ReplyDeleteനല്ല കവിത.
ReplyDeleteകോലം മാറ്റുന്ന കാലത്തോടൊപ്പം
ReplyDeleteവെയിലറിഞ്ഞു മഴയറിഞ്ഞു കാറ്റ് അറിഞ്ഞു
നനുത്ത സായ്യാഹ്നം തേടി
നേരറിഞ്ഞ യാത്രകള്‍ ശിശിരം പെയ്യുന്ന സായഹ്ന്നങ്ങളിലേക്ക് വഴിനീട്ടുമ്പോള്‍
ഇവിടേക്കു ഹാര്‍ദ്ദവമായ സ്വാഗതം