Friday, May 8, 2009

നമ്മില്‍ ഒരു മതതീവ്രവാദി ഒളിഞ്ഞിരുപ്പുണ്ടോ?

ഈ ലേഖനത്തില്‍ താലിബാനും അല്‍ ക്വൈതയും ഒന്നും എന്റെ വിഷയമല്ല. കാരണം ഈ ഞാന്‍ വിചാരിച്ചാല്‍ അതിലൊന്നും ചെയ്യാനാവില്ല. പിന്നെ നമുക്ക് എന്ത് ചെയ്യാനാവും. ആ ചിന്തയാണ് ഈ ഒരു ലേഖനത്തില്‍ എന്നെ കൊണ്ടെത്തിച്ചത്. ഒരു സംഘടനയുടെയും പിന്തുണ ഇല്ലെങ്കിലും നമ്മളിലും ഒരു തീവ്രവാദി ഒളിഞ്ഞിരുപ്പുണ്ടോ?

ആശ്രയിക്കാന്‍ ഒരു ദൈവം. വിശ്വസിക്കാന്‍ ഒരു മതം. സത്യത്തില്‍ ഇതിലും അപ്പുറം എന്തെക്കൊയോ മനുഷ്യര്‍ മതത്തില്‍ നിന്ന് ആഗ്രഹിക്കുന്നു . അപ്പോഴല്ലേ മതം തീവ്രവാദികളെ ജനിപ്പിക്കുന്നത്. എന്റെ ഈ ബോധ്യം പൂര്‍ണ്ണമായി ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാലും ഒരു പരിധി വരെ ഇതു ശരിയാണ്. കാരണം ഞാന്‍ വിശ്വസിക്കുന്ന ദൈവമാണ് വലുത് എന്ന ധാരണ എന്ന് മനുഷ്യനില്‍ കുടിയേറിയോ അന്ന് തെറ്റി മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. ഒന്ന് ആലോചിച്ചു നോക്കൂ. ചുറ്റുമുള്ള മനുഷ്യനെ ദ്രോഹിച്ചു ഒരു നിയമംവും നടപ്പാക്കാന്‍ ഒരു ദൈവവും മതവും തത്വസംതിതയും അനുശാസിക്കുന്നില്ല. പിന്നെ എന്തിനു ദൈവത്തെ നമ്മള് ഒരു കച്ചവട ചരക്കാക്കണം. അത് കൊണ്ട് നമ്മളെന്ത് നേടുന്നു. ഞാന്‍ ആലോചിക്കാറുണ്ട്. ഒരു തരത്തില്‍ നാം എല്ലാവരിലും ഉണ്ട് ഓരോ തീവ്രവാദി. വിശാസങ്ങളില്‍ ഉണ്ട് തീവ്രവാതം. അല്ലെങ്കില്‍ "അഹിന്ദുക്കള്‍ പ്രവേശിച്ചാല്‍ അശുന്ധമാകുന്ന അമ്പലങ്ങളും അന്യജാതിക്കാരെ വിവാഹം ചെയ്താല്‍ പുറത്താക്കപ്പെടുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പെട്ട സമൂഹവും നമുക്കിടയില്‍ എന്തിന്?". ആശ്വാസം തരാത്ത വിശ്വാസങ്ങള്‍ക്ക് എന്ത് മേല്ക്കൊയ്മയാനുള്ളത്. ഇപ്പൊ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ഇതു എഴുതുന്ന ഞാന്‍ ഒരു നിരീശ്വരവാദിയാനെന്നു, ഒരിക്കലും അല്ല. ഇതു നിരീശ്വരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു ലേഖനവും അല്ല. കാരണം എന്റെ മതത്തില്‍ ആശ്വാസം തരാത്ത വിശ്വാസങ്ങളെ ഞാന്‍ മനസ്സിലേറ്റുന്നില്ല. അത് ഒരിക്കലും ദൈവവും ഞാനും തമ്മിലുള്ള ബന്ധത്തിന് തടസമായിട്ടും ഇല്ല. ഈശ്വരവിശ്വാസത്തില്‍ നിന്നും എന്റെ മനസ് എന്ത് ആഗ്രഹിക്കുന്നുവോ ആ നിര്‍വൃതി എനിക്ക് കിട്ടുന്നു. മനുഷ്യനിലെ മനുഷ്യത്വത്തെ തിരിച്ചറിയാന്‍ അതെനിക്ക് പ്രാപ്തി നല്‍കുന്നു.

മതവാദിയാവണോ നിരീശ്വരവാദിയാവണോ എന്നുള്ളത് നിങ്ങള്ക്ക് തീരുമാനിക്കാം. പക്ഷെ ഒരിക്കലും ഒരു മത തീവ്രവാദിയാവാതിരിക്കൂ. നന്മ്മയുടെ ഉറവിടമായ ഈശ്വരന്‍ എന്ന ഒരു ശക്തിക്ക് നമുക്ക് ഇഷ്ട്ടം ഉള്ള ഒരു രൂപം നല്‍കാം. അങ്ങനെ ചിന്തിച്ചാല്‍ മതത്തിന്റെ പേരിലുള്ള അതിര്‍ വരമ്പുകള്‍ ഒരു പ്രശ്നമാവാതിരിക്കും. ചുറ്റുമുളളജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും മനുഷ്യരിലെ ഈശ്വര ചൈതന്യം തിരിച്ചറിയാനും അത് നമ്മെ സഹായിക്കും. അങ്ങനെ നല്ല ഒരു നാളെ സ്വപ്നം കണ്ടു വരും തലമുറ ജീവിക്കട്ടെ.

5 comments:

  1. വളരെ നന്നായിരിക്കുന്നു.. ഓരോരുത്തരും അവനവനോട്‌ ചോദിക്കേണ്ട ഒരു ചോദ്യം. സഹിഷ്ണുത വേണ്ടത് ഉള്ളിന്റെ ഉള്ളില്‍ നിന്ന് തന്നെ ആവണം. അല്ലാതെ തന്റെ വിസ്വാസതെയോ,മതത്തെയോ,പാര്‍ട്ടിയെയോ ഒക്കെ മുനിര്‍ത്തി വെറും വാചകമടി മാത്രം ആവരുത്. പക്ഷെ എത്ര പേര്‍ അതിനു മുതിരും? അല്ലെങ്കില്‍ ചെയ്യുന്നുണ്ട്?

    ReplyDelete
  2. ഒരിക്കലും ഒരു മത തീവ്രവാദിയാവാതിരിക്കുക.
    ചുറ്റുമുളളജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുക.
    മനുഷ്യരിലെ ഈശ്വര ചൈതന്യം തിരിച്ചറിയുക .
    ഒരു നാളെ സ്വപ്നം കാണുക...

    ReplyDelete
  3. ..എന്റെ വിശ്വാസം എനിക്ക് നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക്...

    ReplyDelete
  4. റിമ്മി,
    ഇപ്പൊഴാണ്‌ കണ്ടത്...

    തന്റെ മതം ശരിയാണ്‌ എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.
    പക്ഷെ തന്റെ മതം മാത്രമേ ശരിയുള്ളൂ എന്ന വിശ്വാസം അപകടം..


    ഈ ലോകത്ത്/രാജ്യത്ത് തന്റെ മതം വേണമെന്ന ആഗ്രഹവും തെറ്റല്ല..
    പക്ഷെ തന്റെ മതം മാത്രമെ പാടുള്ളു എന്നത് തെറ്റ്...

    ReplyDelete
  5. നല്ല ചിന്ത.
    ആശംസകള്‍.

    ReplyDelete