Monday, May 18, 2009
മഴ തന്ന ബ്ലോഗ്
ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടിരുന്നപ്പോഴാണ് വെളിയില്‍ നേര്‍ത്ത തുള്ളികള്‍ വീഴുന്നത് ഞാന്‍ കേട്ടത്. അതെ..ദാ.... മഴ.
ഞാന്‍ നേരെ പോയി ജനാലയുടെ അരികെ ഇരുന്നു മഴ ആസ്വദിച്ചു. മഴത്തുള്ളികളില്‍ അനുസരണയില്ലാതെ ചാടി കളിക്കുന്ന മണല്‍ തരികളും, മഴത്തുള്ളിയെ കയിലെടുക്കാനാവാതെ വിഷമിക്കുന്ന ചേമ്പിന്‍ കുഞ്ഞുങ്ങളും... പാവം അരളിച്ചെടി തന്റെ പൂക്കളെ താങ്ങി നിര്താനാവാതെ വിഷമിക്കുന്നു. എന്നെ സന്തോഷിപ്പിക്കാന്‍ എന്നോണം അതാ മഴയുടെ ഘനം കൂടി വരുന്നു. ... പക്ഷികള്‍ ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചേക്കേറുന്നു. നഗരകാവല്‍ക്കാര്‍.. തെരുവ് നായ്ക്കള്‍.. നനഞ്ഞു ഓടുന്നു. ലക്ഷ്യമില്ലാതെ.. മഴ തിമിര്‍ത്താടുകയാണ് ..
എവിടുന്നോ ഒരു കാക്കയുടെ കരച്ചില്‍.. എന്തിനാണാവോ അത് കരയുന്നത്. പ്രിയപ്പെട്ടവരേ ആരെയെങ്കിലും കുറിച്ചോര്താവം.ഇടക്കിടക്ക് മിന്നല്‍ എന്റെ മുഖം ഫോക്കസ് ചെയ്യുന്നുണ്ട്.. ഫോട്ടോ എടുക്കാനെന്നോണം . പ്രകൃതി തണുത്തു സ്നേഹാര്‍ദ്രമായ ഭാവം
ജനിപ്പിച്ചു കൊണ്ട് എന്റെ ഓര്‍മകളെ മാടി വിളിക്കുന്നത് പോലെ..
എന്റെ പ്രിയപ്പെട്ട മമ്മിയെയും, പപ്പയെയും, അനുജനെയും ഒക്കെ ഞാന്‍ ഓര്‍ത്തു, ഒരു നെടുവീര്‍പ്പോടെ.. ഒന്ന് കാണാനായിരുന്നെങ്കില്‍,,,,
പണ്ട് വീട്ടില്‍ ഇങ്ങനെ മഴ പെയ്യുമ്പോള്‍ എല്ലാവരും കൂടെ ഒത്തുകൂടും. എവിടാന്നോ? അടുക്കളയില്‍. അതാണ് ഞങ്ങളുടെ ഒരുമയുടെ ഇടം. എന്നിട്ട്
അമ്മ ഉണ്ടാക്കി തരുന്ന നല്ല ചുടു ചായയോ മറ്റ് എന്തിന്കിലുമോ കഴിക്കും.. ഇടിയുടെ ശബ്തം മുഴങ്ങുമ്പോള്‍ അമ്മ ഈശോ എന്ന് വിളിച്ചു പ്രാര്‍ഥന ചൊല്ലും.. ആ സമയത്ത് പുറത്തു മഴയത്തായിരിക്കുന്നവര്‍ക്ക് വേണ്ടി.... ഇനിയെന്നാണാവോ അതു പോലൊരു ഒത്തു ചേരല്‍..
ആകാശത്തേക്ക് നോക്കുമ്പോള്‍ എന്തോ ഒരു ദുഖമയം . മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ ഒത്തു ചേര്‍ന്ന് ഭൂമിയെ നോക്കുന്നത് പോലെ...ഭൂമിക്കടിയില്‍ ഉറങ്ങുന്നവര്‍ക്ക് ഇപ്പൊ തണൂക്കുന്നുണ്ടാവും.. ആത്മാക്കളുടെ കരച്ചിലാണോ ഇടിയെന്നു തോന്നിപ്പോകും. ഏതോ ദിശയില്‍ നിന്ന്. ഒരു ശബ്ദം മാത്രം.. ഒപ്പം എന്തിന്റെ ഒക്കെയോ കരച്ചില്‍. തവള.. മൈനാ...
ചിന്തകളില്‍ ഒരു ദുഖം പടര്‍ന്നപ്പോള്‍ ദാ എന്റെ മനസിന് കുളിരേകാന്‍ ഒരു കാറ്റ് വന്നു കഴിഞ്ഞു. കാണാനാവാത്ത ഒരു സുഖം,, എവിടുന്നു വരുന്നെണോ എവിടേക്ക് പോകുന്നെന്നോ അറിയാന്‍ കഴിയാത്ത ഒരു സുഖം.. കാറ്റിന്റെ ചിറകിലേറി ആകാശത്തോളം പറന്നു ചെല്ലാന്‍ മനസ് തുടിക്കുന്നു, ആകാശത്തെ ഒന്ന് തൊടാന്‍... കരയരുതേ എന്ന് പറയാന്‍ ...
കണ്ണടച്ചിരുന്നു ആ മഴയിലെ സംഗീതം ഞാന്‍ ആസ്വദിച്ചു. പതിയെ പതിയെ അകന്നകന്നു നേര്‍ത്തു നേര്‍ത്തു ആ ശബ്തം നിലച്ചു
മനസിന്റെ ഏതോ കോണില്‍ ഒരു സുഖം, ഒരു നഷ്ടബോധം, ഒരു കുഞ്ഞു ദുഖം
എല്ലാം ഒത്തു ചേര്‍ന്ന എന്തോ ഒരു ഭാവം അവശേഷിപ്പിച്ചു ഒരു മഴ കൂടി കഴിയുന്നു .. അതെ എന്റെ ആയുസിന്റെ കണക്കില്‍ ഒരു മഴ കൂടി പെയ്തിറങ്ങി.
അപ്പോഴും കാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു. .. സ്നേഹാര്‍ദ്രമായി....
Subscribe to:
Post Comments (Atom)
“മനസിന്റെ ഏതോ കോണില്‍ ഒരു സുഖം, ഒരു നഷ്ടബോധം, ഒരു കുഞ്ഞു ദുഖം
ReplyDeleteഎല്ലാം ഒത്തു ചേര്‍ന്ന എന്തോ ഒരു ഭാവം അവശേഷിപ്പിച്ചു ഒരു മഴ കൂടി കഴിയുന്നു .. അതെ എന്റെ ആയുസിന്റെ കണക്കില്‍ ഒരു മഴ കൂടി പെയ്തിറങ്ങി.”
എല്ലാം ഇതില്‍ പ്രതിഫലിക്കുന്നു.
ആശംസകള്‍.
മഴ...
ReplyDeleteഎനിക്കേറ്റവും ഈഷ്ടപ്പെട്ടത്....
ദിവസവും കാണാൻ കൊതിക്കുന്നത്....
എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാൻ മടിയില്ല....
നഷ്ടങ്ങളൂടെ കൂട്ടത്തിൽ...
ഈ മഴയും....
മഴ...
i can feel your loneliness!i have felt it many times!
ReplyDeletebe strong and write more posts!
touching lines!
we can be creative in our loneliness.
sasneham,
anu
കൊള്ളാം... വായിയ്ക്കുമ്പോള്‍ ഒരു പ്രത്യേക ഫീല്‍ കിട്ടുന്നുണ്ട്...
ReplyDeleteകാണാനാവാത്ത ഒരു സുഖം,, എവിടുന്നു വരുന്നെണോ എവിടേക്ക് പോകുന്നെന്നോ അറിയാന്‍ കഴിയാത്ത ഒരു സുഖം.. കാറ്റിന്റെ ചിറകിലേറി ആകാശത്തോളം പറന്നു ചെല്ലാന്‍ മനസ് തുടിക്കുന്നു, ആകാശത്തെ ഒന്ന് തൊടാന്‍... കരയരുതേ എന്ന് പറയാന്‍ ..
ReplyDeleteകവിത എഴുതിക്കൂടെ? രസമുണ്ട് വായിക്കാന്‍... തുടരൂ
nice one!
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteവായിച്ച് പോകാന്‍ ഒരു ബോറുമില്ല.ഇനിയും എഴുതുക, ഭാവുകങ്ങള്‍
ഒന്ന് നാട്ടില്‍ പോയി വന്നേക്ക് ...
ReplyDeleteവല്ലാതെ നൊസ്റ്റാള്‍ജിക്ക് ആവുന്നല്ലോ...
കൊള്ളാം. തുടരുക :)
ReplyDeleteഇടിയുടെ ശബ്തം മുഴങ്ങുമ്പോള്‍ അമ്മ ഈശോ എന്ന് വിളിച്ചു പ്രാര്‍ഥന ചൊല്ലും.. ആ സമയത്ത് പുറത്തു മഴയത്തായിരിക്കുന്നവര്‍ക്ക് വേണ്ടി....
ReplyDeleteഅമ്മേ,
ഞാനുമുണ്ടായിരുന്നു ആ മഴയത്ത് ...
ഇനിയും എഴുതൂ..
ബഷീര്‍ കുറുപ്പത്ത്
അബു ദാബി
എന്റെ ബ്ലോഗ് എത്രയും പേരെ ആകര്‍ഷിച്ചു എന്നത് തന്നെ ഏറ്റവും വലിയ സന്തോഷത്തിനു കാരണമാണ്. ഇതു എനിക്ക് വലിയ ഒരു പ്രചോതനമാണ് . എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ReplyDelete