Saturday, May 23, 2009

സ്നേഹപൂര്‍വ്വം പപ്പക്കും മമ്മിക്കും


ബ്ലോഗ്‌ എനിക്ക് തരുന്ന മാനസിക ഉല്ലാസം ഒന്ന് വേറെ തന്നെയാണ്. ഓരോ ആഴ്ചയിലും എന്ത് പോസ്റ്റ്‌ ചെയ്യാം എന്ന ആലോചനയിലാണ് ഞാന്‍. സത്യത്തില്‍ ഓരോ പ്രാവശ്യവും എന്തെങ്കിലും ഒക്കെ എന്റെ കൈയ്യില്‍ എത്തിച്ചേരും എന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം ' വാനമ്പാടി' ക്ക് ജന്മം കൊടുക്കാനും എന്റെ ആദ്യത്തെ പോസ്റ്റ്‌ "മനസിലെ ദുര്‍മന്ത്രവാദി' പബ്ലിഷ് ചെയ്യാനും കാരണം തന്നെ എന്റെ ഒരു സഹപ്രവര്‍ത്തകന്റെ ആത്മഹത്യ ആയിരുന്നു.

ഈ ആഴ്ചയും മനസ് അവ്യക്തമായിരുന്നു. എന്തോ ഒരു മൂഡ്‌ ഓഫ്‌. പോയി ഒരു ചായ കുടിച്ചു കമ്പ്യൂട്ടറിലെ ഗാനങ്ങള്‍ കേട്ട് നോക്കി. അപ്പൊ കേട്ട ഒരു ഗാനം "മന്താര ചെപ്പുണ്ടോ , മാണിക്യ കല്ലുണ്ടോ കയില്‍ വാര്‍ മതിയേ " എന്റെ മനസ്സില്‍ എവിടെയോ ഒരു നനവ് ഉണ്ടാക്കി. ഒരു ഉന്മേഷം കിട്ടിയത് പോലെ.. പിന്നെ ഞാന്‍ ആലോചിച്ചു. എന്റെ പപ്പാടെം മമ്മിപ്പെണ്ണിന്റെയും വിവാഹ വാര്‍ഷികമാണ് മെയ്‌ 24 . അവരെ നിങ്ങള്ക്ക് ഒന്ന് പരിചയപ്പെടുത്താം എന്ന്. വിജയകരമായ ദാമ്പത്യം 27 വര്‍ഷത്തിലേക്ക്. ദൈവമേ ഒരു നൂറു വര്ഷം അവര് സന്തോഷമായിട്ട് ജീവിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഇനി അവരെ ഞാന്‍ പരിചയപ്പെടുത്താം. എന്റെ പപ്പാച്ചിക്ക് 10 സഹോദരര്‍. എന്നു പറഞ്ഞാല്‍ ആകെ മൊത്തം ടോട്ടല്‍ 11 മക്കള്‍. അതില്‍ ആണുങ്ങളില്‍ ഏറ്റവും ഇളയതാണ് പപ്പാച്ചി. പപ്പാ എപ്പഴും പറയും പാന്റ് ഇടാന്‍ വേണ്ടി മാത്രം പട്ടാളത്തില്‍ ചേര്‍ന്ന കാര്യം. ഞങ്ങളുടേത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്ന ചെറിയ ഒരു ഭൂപ്രദെശമാണേ. പാന്റിന്റെ "പാ" പോലും അന്ന് എത്തി നോക്കിയിട്ടുണ്ടാവില്ലേ കുട്ടനാടിനെ. അതൊക്കെ പഴയ കഥ..ഞാന്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല.
നിങ്ങല്കാറിയാമോ. എന്റെ പപ്പയും മമ്മിയും ഒന്നിച്ചു ജീവിചിട്ടുള്ളത് വെറും 6 വര്‍ഷം മാത്രാണ്. ഞാന്‍ നഴ്സറിയില്‍ പഠിക്കുമ്പോള്‍ എന്റെ പപ്പാച്ചി ഗള്‍ഫിന് പോയി. ഒരു ശരാശരി ഗള്‍ഫ്‌കാരന്റെ എല്ലാ ബാധ്യതകളും നിറവേറ്റി കഴിഞ്ഞ കാലമത്രയും എന്റെ പാവം പപ്പാച്ചി ഗള്‍ഫില്‍ കഴിഞ്ഞു കൂടി. വെറും 2 അല്ലെങ്കില്‍ 4 വര്ഷം നിന്നിട്ട് തിരുച്ചു പോരാം എന്നു മനക്കോട്ട കെട്ടിയ പപ്പക്കും മമ്മിക്കും അതിനു കഴിഞ്ഞില്ല. നീണ്ട 27-)0 വര്‍ഷത്തിലും എന്റെ പപ്പാ ഗള്‍ഫിലിരുന്നു വിവാഹ വാര്‍ഷികം ആഖോഷിക്കുന്നു. പാവം അമ്മ നാട്ടില്‍ ഞങ്ങള്‍ മക്കളെയും നോക്കി വളര്‍ത്തി ആയുസ്സ് കഴിച്ചു. ഇതിനിടയില്‍ എന്റെ പപ്പെടെ കൂടെ ചിലവഴിക്കാനാവാതെ നഷ്ട്ടമായ ഞങ്ങളുടെ ബാല്യവും കൌമാരവും എല്ലാം ഒരു നഷ്ട്ടമാകലിന്റെ ഓര്‍മ്മപ്പെടുത്തലായി അവശേഷിക്കുന്നു. പ്രായമായ തന്റെ മാതാപിതാക്കളെ നോക്കാന്‍ പട്ടാളത്തിലെ 9 വര്‍ഷത്തെ സേവനം ഉപേക്ഷിച്ച പപ്പാ പിതൃ സ്നേഹത്തിന്റെ ഉതാത്ത മാതൃകയാണ്.

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്കുള്ള സ്ഥാനം വിവാഹിതയായ ഞാന്‍ ഇന്നു മനസിലാക്കുമ്പോള്‍ എന്റെ പപ്പെടെം മമ്മിടേം സഹനത്തെ ഒരു നെടുവീര്‍പ്പോടെ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. നിങ്ങള്‍ പറയൂ ഞാന്‍ എന്ത് വിവാഹ സമ്മാനമാണ് അവര്‍ക്ക് നല്‍കുക, എന്ത് കൊടുത്താലാണ് മതിയാവുക.

വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു പറിച്ചു നടപ്പെണ്ട എന്റെ മനസ് ഇന്ന് ഏതോ പാട്ടിന്റെ ഈരടികള്‍ മൂളി തേങ്ങുന്നു..

"എനിക്കെന്റെ ബാല്യം ഇനി വേണം. എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ കിനാ ചിറകില്‍"

6 comments:

  1. നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം
    സാര്‍ഥമാകുന്നതെന്ന് പപ്പാ തിരിച്ചറിഞ്ഞിട്ടുണ്ടാകും....


    (....27-)0 എന്നത്
    ഇരുപത്തിയേഴാം എന്ന് തന്നെ എഴുതിയാല്‍ നന്നായിരിക്കും... )

    ReplyDelete
  2. ആത്മാര്‍ത്ഥമായ സ്നേഹവും പരിചരണവും പരിഗണനയും മാത്രം ആവും മക്കളില്‍ നിന്നും അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്‌. മറ്റൊരു സമ്മാനവും അതിനു പകരം ആവില്ല

    ReplyDelete
  3. വാനമ്പാടി, ഞാനും ആശംസകള്‍ നേരുന്നു, ഈ പപ്പയ്ക്കും മമ്മിയ്ക്കും.

    ReplyDelete
  4. dear vanambadi,
    PLEASE CONVEY MY BEST WISHES TO YOUR PARENTS FOR MANY MORE YEARS OF TOGETHERNESS!MY FRIEND JOE'S PARENTS ARE ALSO CELEBRATING THEIR WEDDING ANNIVERSARY,TODAY.
    THE BEST GIFT CAN BE YOUR PRESENCE;IF NOT,YOUR PRAYERS AND PHONE CALL.
    HEY,YOU CAN DEDICATE THIS POST TO YOUR PAPPA AND AMMA!THAT'S AGOOD IDEA!
    MAY GOD BLESS THEM!
    SANEHAM,
    ANU

    ReplyDelete
  5. I am really thankful foe all comments.. I admire all your suggetion.

    ReplyDelete