Monday, June 8, 2009
ഒന്ന് ചിരിക്കൂ....
സത്യത്തില്‍ ഈ പോസ്റ്റിന്റെ തലക്കെട്ട് തന്നെ എനിക്ക് ഒരു വെല്ലു വിളി ആണ്. എന്നാലും
ഒന്ന് നോക്കിക്കളയാം. സ്വന്തമായി സ്ക്രിപ്റ്റ് എഴുതാനുള്ള മനോധൈര്യം ഇല്ലാതെ ഇല്ലാത്തത് കൊണ്ട് കടം എടുത്ത കോമടികള്‍...
ജീവിതം പ്രശ്നങ്ങള്‍ നിരഞ്ഞതാണല്ലോ? അതുകൊണ്ട് തന്നെ ആരുടേയും ജീവിതത്തിലേക്ക്
ഇറങ്ങി ചെന്ന് പ്രശ്നപരിഹാരം നടത്താന്‍ കഴിയില്ല. അപ്പോള്‍ നമുക്ക് എന്ത് ചെയ്യാനാവും. ഞാന്‍
എന്താ ചെയ്യാന്നറിയോ? ഞാന്‍ മാക്സിമം സന്തോഷായിട്ടിരിക്കും. അത് വഴി
എന്നോടടുക്കുന്നവര്‍ക്കും സന്തോഷം കിട്ടും. ചിരിച്ചാലും മരിക്കും. കരഞ്ഞാലും മരിക്കും. എന്നാ
പിന്നെ ചിരിച്ചോണ്ട് മരിച്ചൂടെ? എന്താ നിങ്ങളുടെ അഭിപ്രായം.
ഞാന്‍ എനിക്ക് ഇഷ്ട്ടപ്പെട്ട ഒന്ന് രണ്ടു കോമഡി ഡയലോഗ് പറയാം. അതും രാജന്‍ പി
ദേവിന്റെ... ഒന്ന് ശ്രേമിച്ചു നോക്ക്. ചിരിക്കാവോന്നു.
1) ചിത്രം: തൊമ്മനും മക്കളും
രാജന്‍ പി ദേവ് മമ്മൂട്ടിയോട് : അപ്പന് വിവരം ഇല്ല. കാരണം അപ്പന്‍ പള്ളിക്കൂടത്തി
പോയിട്ടില്ല. വെറും രണ്ടാം ക്ലാസ്സ്. നീ അങ്ങനെ അല്ല..വിവരം ഉണ്ട്.. പഠിപ്പുണ്ട്. (തോളില്‍ കൈ
വെച്ച് വികരനിര്‍ഭരനായി) ... അഞ്ചാം ക്ലാസ്സ് പാസായവനാ നീ .
--------------------
2) ചിത്രം: ചോട്ടാ മുംബൈ
രാജന്‍ പി ദേവ് സായി കുമാറിനോട്: കല്യാണത്തിന് ഒരു പാട് ആളുകളെ ഒന്നും വിളിക്കണ്ട.
ആളുകൂടിയ നമുക്ക് മദ്യപാനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല.
സായി കുമാര്‍: ആ അത് ശെരിയാ
ഭാവന രാജന്‍ പി ദേവിനോട്: അപ്പാ.. മതി കുടിച്ചത്.. ഇന്നു കുറച്ചു ഓവറ
രാജന്‍ പി ദേവ് : മോളെ നീ എന്താ ഇങ്ങനെ പറയുന്നത്. നീ എന്നെങ്കിലും അപ്പനെ ഓവര്‍
ആയിട്ട് കണ്ടിട്ടുണ്ടോ.. എന്നും ഒരേ അബോധാവസ്തയിലിങ്ങനങ്ങ് പോവല്ലേ..
----------------------
3)ചിത്രം: ചോക്ലേറ്റ്
ഒളിച്ചോടി പോയ മകളെയും കാമുകനെയും രജിസ്റ്റര്‍ വിവാഹശേഷം കണ്ടുമുട്ടുന്ന അച്ഛന്‍...
ആശിര്‍വാതത്തിനായി മകനും മരുമകനും കാലില്‍ വീഴുന്നു...കണ്ണീര്‍ തൂവി ക്കൊണ്ട് അച്ഛന്‍
അനുഗ്രഹിക്കുന്നു. നന്നായി വരും... മക്കളെ ..
ഒരു നിമിഷം കഴിഞ്ഞു വേഗം കണ്ണീര്‍ തുടച്ചു കൊണ്ട് അപ്പന്‍ മരുമകനോട്: "എടാ മക്കളെ
നിനക്ക് വല്ല ജോലിയും കൂലിയും ഒക്കെ ഉണ്ടോട?"
-----------------------
ഇത്ര ഒക്കെ ഞാന്‍ പറഞ്ഞിട്ടും ചിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയാതെ വന്നാല്‍ താനൊരു കല്ലായ
ഹൃദയത്തിനു ഉടമയാണെന്നു കരുതി സ്വയം ആശ്വസിക്കുക.
Subscribe to:
Post Comments (Atom)
..ഞാന്‍ ചിരിച്ചു... :):)
ReplyDeleteഎന്നാ പിന്നെ ചിരിച്ചോണ്ട് അങ്ങോട്ട് തുടങ്ങാം.. തേ... രിച്ചേ....
ReplyDeleteതൊമ്മനും മക്കളും എന്നതിലെ രാജന്‍പിദേവ് മാത്രം ചിരിപ്പിച്ചു.
ReplyDeleteഅപ്പോ ഞാനൊരു കഠിന ഹൃദയനല്ലന്നാ തോന്നുന്നേ
:)))))))))))))
ReplyDeleteഞാനും