Tuesday, August 9, 2011

പൊരിവെയിലിലെ ചാറ്റല്‍മഴ



"സര്‍ഗാത്മകത" എന്നൊന്ന് എന്നിലുണ്ടോ എന്ന്എനിക്കറിയില്ല. എന്റെ വാക്കുകള്‍ക്കു ഒരു സൃഷ്ട്ടിയുടെരൂപഭാവങ്ങള്‍ ഉണ്ടോ എന്നും അറിയില്ല. എങ്കിലുംഎന്തേലും കുത്തിക്കുറിക്കുമ്പോള്‍ ഒരു സൃഷ്ട്ടിയുടെസന്തോഷം മനസ്സില്‍ തോന്നാറുണ്ട് .

"പോരിവെയിലിലെ ചാറ്റല്‍മഴ" എന്ന് വേണമെങ്കില്‍പറയാം എന്റെ ബ്ലോഗിനെ. സര്ഗാത്മകതയോക്കെഅങ്ങനെ വറ്റിവരണ്ടു കിടക്കുമ്പോള്‍ ഒരു ചാറ്റല്‍ മഴപോലെ മനസിനെ തട്ടി "എന്തേലും ഒക്കെ എഴുതടോ" എന്ന് മനസ് പറയും. എന്നാല്‍ ആവാന്നു ഞാനും കരുതും. അങ്ങനെ ഞങ്ങള്‍ തമ്മിലുള്ള ഒരു ഒത്തു കളി ആണ് ബ്ലോഗിങ്ങ്. ആഗസ്റ്റ്‌ മാസത്തെ ആദ്യ ഞായറാഴ്ചസൌഹൃദ ദിനം ആണല്ലോ. എന്നോളം എനിക്ക് ഒരുസുഹൃത്തിന്റെ കൈയീന്നും ആശംസകളോ
സമ്മാനമോ ഒന്നും കിട്ടീട്ടില്ല. ഈ ഒരു ദിവസം ഓര്‍ത്തു വെക്കാന്‍ മനസിലെ ചെപ്പില്‍ പ്രത്യേകിച്ചു ഒന്നും തന്നെ ഇല്ല . അല്ലെങ്കില്‍ തന്നെ എന്തിനാ ഒരു പ്രത്യേക ദിനം...അതാവാം ആധുനിക കാലത്തിന്റെ ട്രെന്‍ഡ് .ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ ഓരോരുത്തരും ഓടിപ്പാഞ്ഞു നടക്കുമ്പോള്‍ എവിടെയാടോ സുഹൃത്ബന്ധങ്ങള്‍ .. അല്ലെ... എന്നാലും സുഹൃത്തേ...എന്ന് ആത്മാര്‍ഥമായി വിളിക്കാന്‍ ഒരാളുണ്ടാകുന്നത് ഒരു പ്രത്യേകത തന്നെ ആണ് ... ഒരു നല്ല മിത്രം.. ഉറ്റ സുഹൃത്ത്‌ .. അത് ഒരു മുതല്‍ക്കൂട്ടാണ്. പഴയ കുപ്പിയിലെ മധുരമുള്ള മിട്ടായി പോലെ ഓര്‍മകളെ ഒന്ന് തലോടാന്‍ ആഗ്രഹിക്കുന്ന കാലത്തെങ്കിലും ഒന്ന് മൊബൈലില്‍ വിളിച്ചു വര്‍ത്താനം പറയാല്ലോ.... കാലം മാറ്റിയ സുഹൃത്ത് കോലങ്ങള്‍ അന്നും കാണുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്റെ ബ്ലോഗിലെ കൂട്ടുകാര്‍ക്ക് ഒരു നല്ല ദിവസം നേരുന്നു.

"പൊരിവെയിലില്‍ ഒരു മഴത്തുള്ളിയായ്
ചാ
റ്റമഴയില്‍ വര്‍ണക്കുടയായ്
എന്നോര്‍മതന്‍ ചെപ്പില്‍ ഒരു വള
പ്പൊട്ടിടാന്‍
എന്തേ നിങ്ങള്‍ എന്നെ സുഹൃത്താക്കിയില്ല
ഇല്ലെങ്കില്‍ തോളിലേറ്റിയിപ്പോള്‍ തലോടമായിരുന്നില്ലേ
ഞാന്‍ , ഈ സൗഹൃദ ദിനത്തിലെങ്കിലും"

Monday, August 3, 2009

എന്റെ വാനമ്പാടിക്കൊരു തൂവല്‍



കുറച്ചു നാളായി അല്ലെ എന്റെ കൂട്ടുകാരോട് എന്തേലും പറഞ്ഞിട്ട്. എന്നാ കേട്ടോ. ഞാന്‍

ജനിച്ചപ്പഴേ ഈശ്വരന്‍ എന്റെ കഴുത്തില്‍ ഒരു ഒപ്പ് ഇട്ടു. എന്താന്നോ? ഭൂമിയില്‍ ഒരു ചെറിയ

ഗായികയായിക്കോളാന്‍ .. തെറ്റ് ധരിക്കരുതേ .. വലിയ ഗായിക ഒന്നും അല്ല.. പക്ഷെ എന്റെ

ഉള്ളില്‍ ഈശ്വരന്‍ തന്ന സംഗീതം ഉണ്ട്.. അത് എനിക്കറിയാം . പക്ഷെ ആ സംഗീതത്തെ

വളര്‍ത്തി എടുക്കാന്‍ ഒന്നും ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല . എന്നാലും ചെറിയ ഒന്ന് രണ്ടു

ലോക്കല്‍ സീഡികളില്‍ പാടാന്‍ കഴിഞ്ഞു.. പള്ളിയില്‍ കുര്‍ബാനയ്ക്ക് പാടുന്നതാ ഇപ്പോ എന്റെ

സംഗീത ലോകം. അത് ഒരു വലിയ സന്തോഷമാണ് എനിക്ക് തരുന്നത്.

PDC കഴിഞ്ഞു സംഗീത കോളേജില്‍ പോകാന്‍ പലരും പറഞ്ഞു. എങ്കിലും സംഗീതം ഒരു

profession ആക്കാന്‍ എനിക്ക് കഴിഞ്ഞില്ല . സാമാന്യം തരക്കേടില്ലാതെ പഠിക്കുമായിരുന്നു.

അതിന്റെ അഹങ്കാരമാണെന്ന് കൂട്ടിക്കോ? എന്താ പറയ....

ഒരു ബിരുദധാരി ആയെങ്കിലും എവിടെയോ ഒരു നഷ്ട്ട ബോധത്തിന്റെ കണിക ഹൃദയത്തില്‍ ഇരുന്നു നോവിക്കുന്നു. എന്റെ സംഗീതം എന്റെ ദൈവത്തിന്റെ കൈ ഒപ്പ്. ഞാന്‍ നേരാം വണ്ണം ഉപയോഗപ്പെടുത്തി ഇല്ല.

എന്റെ ഏറ്റവും വലിയ സങ്കടം എന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും എന്റെ

പ്രൊഫഷണല്‍ ജീവിതത്തില്‍ വേണ്ടത്ര ഉയരാന്‍ സാധിച്ചില്ലന്നു. അതെന്റെ മനസിലെ ഒരു

മുറിവ് തന്നെ ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ എനിക്ക് തന്നെ മാപ്പ് കൊടുക്കുന്നു. എന്റെ
കഴിഞ്ഞ കാല ജീവിതത്തില്‍ വന്ന പിഴവായിരിക്കാം അതെന്നു സമാധാനിക്കുന്നു.
പാസ്റ്റ്‌ ഈസ്‌ പാസ്റ്റ്‌ എന്ജോയ്‌ ദി പ്രസന്റ്റ്‌ എന്നാണല്ലോ.... കേള്‍ക്കാന്‍ നല്ല സുഖം ആണെങ്കിലും

പ്രാവര്‍ത്തികമാക്കാന്‍ അത്ര ഈസി അല്ലല്ലോ. എന്തായാലും ഞാന്‍ ഒരു ചെറിയ കഥ പറയാം..

ഒരിക്കല്‍ ഒരു രാജാവ് ഒരു കുറ്റവാളിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.. ഇതു കേട്ട കുറ്റവാളി

രാജാവിനോട് താണുകേണു യാചിച്ചു; അങ്ങ് ഒരു വര്ഷം കൂടെ അടിയനെ ജീവിക്കാന്‍

അനുവദിച്ചാല്‍ അവിടുത്തെ കുതിരയെ ഞാന്‍ പറക്കാന്‍ പഠിപ്പിക്കാം. ഇതു കേട്ട രാജാവ്

അയാളുടെ ആവശ്യം അംഗീകരിച്ചു.. ഇതറിഞ്ഞ ആ കുറ്റവാളിയുടെ സുഹൃത്തുക്കള്‍ ഇങ്ങനെ

ചോദിച്ചു. "താന്‍ എന്താടോ ഈ പറയുന്നേ. എങ്ങനെ കുതിരയെ പറക്കാന്‍ പഠിപ്പിക്കും.

ലോകത്ത് ആര്‍ക്കേലും ചെയ്യാന്‍ പറ്റുന്ന കാര്യാണോ ഇതു."

ഇതിനുള്ള ഉത്തരം പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.

"4 സാധ്യതകള്‍ വേറെയും ഉണ്ട്.. ഈ ഒരു കൊല്ലത്തിനിടക്ക് രാജാവ് മരിച്ചു പോവാം..

ഇല്ലെങ്കില്‍ ആ പന്നക്കുതിര ചത്ത്‌ പോവാം.. അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോവാം. ഇതു

ഒന്നുമില്ലെങ്കില്‍1വര്‍ഷത്തിനിടക്ക് ആ കുതിര പറക്കില്ലെന്ന് ആര് കണ്ടു "

അതെ സാധ്യതകള്‍ എല്ലായ്പോഴും ഉണ്ട്.. അത് കൊണ്ട് കഴിഞ്ഞു പോയതു കടലിനക്കരെ..

ഇന്നിന്റെ സുഖം യധാവിധം പ്രയോജനപ്പെടുത്തുക..നല്ല ഒരു നാളെ ഉണ്ടാവാതിരിക്കില്ല..
മരണത്തിലേക്ക് നടന്നു നീങ്ങുന്ന ഈ ലോക യാത്രയില്‍ എന്തെങ്കിലും നന്മ്മ ചെയ്യാന്‍ ആയാല്‍
അതത്രയും പുണ്യം.

Monday, June 8, 2009

ഒന്ന് ചിരിക്കൂ....


സത്യത്തില്‍ ഈ പോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ എനിക്ക് ഒരു വെല്ലു വിളി ആണ്. എന്നാലും
ഒന്ന് നോക്കിക്കളയാം. സ്വന്തമായി സ്ക്രിപ്റ്റ് എഴുതാനുള്ള മനോധൈര്യം ഇല്ലാതെ ഇല്ലാത്തത് കൊണ്ട് കടം എടുത്ത കോമടികള്‍...

ജീവിതം പ്രശ്നങ്ങള്‍ നിരഞ്ഞതാണല്ലോ? അതുകൊണ്ട് തന്നെ ആരുടേയും ജീവിതത്തിലേക്ക്

ഇറങ്ങി ചെന്ന് പ്രശ്നപരിഹാരം നടത്താന്‍ കഴിയില്ല. അപ്പോള്‍ നമുക്ക് എന്ത് ചെയ്യാനാവും. ഞാന്‍

എന്താ ചെയ്യാന്നറിയോ? ഞാന്‍ മാക്സിമം സന്തോഷായിട്ടിരിക്കും. അത് വഴി

എന്നോടടുക്കുന്നവര്‍ക്കും സന്തോഷം കിട്ടും. ചിരിച്ചാലും മരിക്കും. കരഞ്ഞാലും മരിക്കും. എന്നാ

പിന്നെ ചിരിച്ചോണ്ട് മരിച്ചൂടെ? എന്താ നിങ്ങളുടെ അഭിപ്രായം.

ഞാന്‍ എനിക്ക് ഇഷ്ട്ടപ്പെട്ട ഒന്ന് രണ്ടു കോമഡി ഡയലോഗ് പറയാം. അതും രാജന്‍ പി

ദേവിന്റെ... ഒന്ന് ശ്രേമിച്ചു നോക്ക്. ചിരിക്കാവോന്നു.



1) ചിത്രം: തൊമ്മനും മക്കളും

രാജന്‍ പി ദേവ് മമ്മൂട്ടിയോട് : അപ്പന് വിവരം ഇല്ല. കാരണം അപ്പന്‍ പള്ളിക്കൂടത്തി

പോയിട്ടില്ല. വെറും രണ്ടാം ക്ലാസ്സ്‌. നീ അങ്ങനെ അല്ല..വിവരം ഉണ്ട്.. പഠിപ്പുണ്ട്. (തോളില്‍ കൈ

വെച്ച് വികരനിര്‍ഭരനായി) ... അഞ്ചാം ക്ലാസ്സ്‌ പാസായവനാ നീ .

--------------------

2) ചിത്രം: ചോട്ടാ മുംബൈ

രാജന്‍ പി ദേവ് സായി കുമാറിനോട്: കല്യാണത്തിന് ഒരു പാട് ആളുകളെ ഒന്നും വിളിക്കണ്ട.

ആളുകൂടിയ നമുക്ക് മദ്യപാനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റില്ല.

സായി കുമാര്‍: ആ അത് ശെരിയാ

ഭാവന രാജന്‍ പി ദേവിനോട്: അപ്പാ.. മതി കുടിച്ചത്.. ഇന്നു കുറച്ചു ഓവറ

രാജന്‍ പി ദേവ് : മോളെ നീ എന്താ ഇങ്ങനെ പറയുന്നത്. നീ എന്നെങ്കിലും അപ്പനെ ഓവര്‍

ആയിട്ട് കണ്ടിട്ടുണ്ടോ.. എന്നും ഒരേ അബോധാവസ്തയിലിങ്ങനങ്ങ് പോവല്ലേ..

----------------------

3)ചിത്രം: ചോക്ലേറ്റ്

ഒളിച്ചോടി പോയ മകളെയും കാമുകനെയും രജിസ്റ്റര്‍ വിവാഹശേഷം കണ്ടുമുട്ടുന്ന അച്ഛന്‍...

ആശിര്‍വാതത്തിനായി മകനും മരുമകനും കാലില്‍ വീഴുന്നു...കണ്ണീര്‍ തൂവി ക്കൊണ്ട് അച്ഛന്‍

അനുഗ്രഹിക്കുന്നു. നന്നായി വരും... മക്കളെ ..

ഒരു നിമിഷം കഴിഞ്ഞു വേഗം കണ്ണീര്‍ തുടച്ചു കൊണ്ട് അപ്പന്‍ മരുമകനോട്‌: "എടാ മക്കളെ

നിനക്ക് വല്ല ജോലിയും കൂലിയും ഒക്കെ ഉണ്ടോട?"


-----------------------

ഇത്ര ഒക്കെ ഞാന്‍ പറഞ്ഞിട്ടും ചിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയാതെ വന്നാല്‍ താനൊരു കല്ലായ

ഹൃദയത്തിനു ഉടമയാണെന്നു കരുതി സ്വയം ആശ്വസിക്കുക.

Saturday, May 23, 2009

സ്നേഹപൂര്‍വ്വം പപ്പക്കും മമ്മിക്കും


ബ്ലോഗ്‌ എനിക്ക് തരുന്ന മാനസിക ഉല്ലാസം ഒന്ന് വേറെ തന്നെയാണ്. ഓരോ ആഴ്ചയിലും എന്ത് പോസ്റ്റ്‌ ചെയ്യാം എന്ന ആലോചനയിലാണ് ഞാന്‍. സത്യത്തില്‍ ഓരോ പ്രാവശ്യവും എന്തെങ്കിലും ഒക്കെ എന്റെ കൈയ്യില്‍ എത്തിച്ചേരും എന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം ' വാനമ്പാടി' ക്ക് ജന്മം കൊടുക്കാനും എന്റെ ആദ്യത്തെ പോസ്റ്റ്‌ "മനസിലെ ദുര്‍മന്ത്രവാദി' പബ്ലിഷ് ചെയ്യാനും കാരണം തന്നെ എന്റെ ഒരു സഹപ്രവര്‍ത്തകന്റെ ആത്മഹത്യ ആയിരുന്നു.

ഈ ആഴ്ചയും മനസ് അവ്യക്തമായിരുന്നു. എന്തോ ഒരു മൂഡ്‌ ഓഫ്‌. പോയി ഒരു ചായ കുടിച്ചു കമ്പ്യൂട്ടറിലെ ഗാനങ്ങള്‍ കേട്ട് നോക്കി. അപ്പൊ കേട്ട ഒരു ഗാനം "മന്താര ചെപ്പുണ്ടോ , മാണിക്യ കല്ലുണ്ടോ കയില്‍ വാര്‍ മതിയേ " എന്റെ മനസ്സില്‍ എവിടെയോ ഒരു നനവ് ഉണ്ടാക്കി. ഒരു ഉന്മേഷം കിട്ടിയത് പോലെ.. പിന്നെ ഞാന്‍ ആലോചിച്ചു. എന്റെ പപ്പാടെം മമ്മിപ്പെണ്ണിന്റെയും വിവാഹ വാര്‍ഷികമാണ് മെയ്‌ 24 . അവരെ നിങ്ങള്ക്ക് ഒന്ന് പരിചയപ്പെടുത്താം എന്ന്. വിജയകരമായ ദാമ്പത്യം 27 വര്‍ഷത്തിലേക്ക്. ദൈവമേ ഒരു നൂറു വര്ഷം അവര് സന്തോഷമായിട്ട് ജീവിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഇനി അവരെ ഞാന്‍ പരിചയപ്പെടുത്താം. എന്റെ പപ്പാച്ചിക്ക് 10 സഹോദരര്‍. എന്നു പറഞ്ഞാല്‍ ആകെ മൊത്തം ടോട്ടല്‍ 11 മക്കള്‍. അതില്‍ ആണുങ്ങളില്‍ ഏറ്റവും ഇളയതാണ് പപ്പാച്ചി. പപ്പാ എപ്പഴും പറയും പാന്റ് ഇടാന്‍ വേണ്ടി മാത്രം പട്ടാളത്തില്‍ ചേര്‍ന്ന കാര്യം. ഞങ്ങളുടേത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്ന ചെറിയ ഒരു ഭൂപ്രദെശമാണേ. പാന്റിന്റെ "പാ" പോലും അന്ന് എത്തി നോക്കിയിട്ടുണ്ടാവില്ലേ കുട്ടനാടിനെ. അതൊക്കെ പഴയ കഥ..ഞാന്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല.
നിങ്ങല്കാറിയാമോ. എന്റെ പപ്പയും മമ്മിയും ഒന്നിച്ചു ജീവിചിട്ടുള്ളത് വെറും 6 വര്‍ഷം മാത്രാണ്. ഞാന്‍ നഴ്സറിയില്‍ പഠിക്കുമ്പോള്‍ എന്റെ പപ്പാച്ചി ഗള്‍ഫിന് പോയി. ഒരു ശരാശരി ഗള്‍ഫ്‌കാരന്റെ എല്ലാ ബാധ്യതകളും നിറവേറ്റി കഴിഞ്ഞ കാലമത്രയും എന്റെ പാവം പപ്പാച്ചി ഗള്‍ഫില്‍ കഴിഞ്ഞു കൂടി. വെറും 2 അല്ലെങ്കില്‍ 4 വര്ഷം നിന്നിട്ട് തിരുച്ചു പോരാം എന്നു മനക്കോട്ട കെട്ടിയ പപ്പക്കും മമ്മിക്കും അതിനു കഴിഞ്ഞില്ല. നീണ്ട 27-)0 വര്‍ഷത്തിലും എന്റെ പപ്പാ ഗള്‍ഫിലിരുന്നു വിവാഹ വാര്‍ഷികം ആഖോഷിക്കുന്നു. പാവം അമ്മ നാട്ടില്‍ ഞങ്ങള്‍ മക്കളെയും നോക്കി വളര്‍ത്തി ആയുസ്സ് കഴിച്ചു. ഇതിനിടയില്‍ എന്റെ പപ്പെടെ കൂടെ ചിലവഴിക്കാനാവാതെ നഷ്ട്ടമായ ഞങ്ങളുടെ ബാല്യവും കൌമാരവും എല്ലാം ഒരു നഷ്ട്ടമാകലിന്റെ ഓര്‍മ്മപ്പെടുത്തലായി അവശേഷിക്കുന്നു. പ്രായമായ തന്റെ മാതാപിതാക്കളെ നോക്കാന്‍ പട്ടാളത്തിലെ 9 വര്‍ഷത്തെ സേവനം ഉപേക്ഷിച്ച പപ്പാ പിതൃ സ്നേഹത്തിന്റെ ഉതാത്ത മാതൃകയാണ്.

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്കുള്ള സ്ഥാനം വിവാഹിതയായ ഞാന്‍ ഇന്നു മനസിലാക്കുമ്പോള്‍ എന്റെ പപ്പെടെം മമ്മിടേം സഹനത്തെ ഒരു നെടുവീര്‍പ്പോടെ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. നിങ്ങള്‍ പറയൂ ഞാന്‍ എന്ത് വിവാഹ സമ്മാനമാണ് അവര്‍ക്ക് നല്‍കുക, എന്ത് കൊടുത്താലാണ് മതിയാവുക.

വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു പറിച്ചു നടപ്പെണ്ട എന്റെ മനസ് ഇന്ന് ഏതോ പാട്ടിന്റെ ഈരടികള്‍ മൂളി തേങ്ങുന്നു..

"എനിക്കെന്റെ ബാല്യം ഇനി വേണം. എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ കിനാ ചിറകില്‍"

Monday, May 18, 2009

മഴ തന്ന ബ്ലോഗ്‌



ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടിരുന്നപ്പോഴാണ് വെളിയില്‍ നേര്‍ത്ത തുള്ളികള്‍ വീഴുന്നത് ഞാന്‍ കേട്ടത്. അതെ..ദാ.... മഴ.
ഞാന്‍ നേരെ പോയി ജനാലയുടെ അരികെ ഇരുന്നു മഴ ആസ്വദിച്ചു. മഴത്തുള്ളികളില്‍ അനുസരണയില്ലാതെ ചാടി കളിക്കുന്ന മണല്‍ തരികളും, മഴത്തുള്ളിയെ കയിലെടുക്കാനാവാതെ വിഷമിക്കുന്ന ചേമ്പിന്‍ കുഞ്ഞുങ്ങളും... പാവം അരളിച്ചെടി തന്റെ പൂക്കളെ താങ്ങി നിര്താനാവാതെ വിഷമിക്കുന്നു. എന്നെ സന്തോഷിപ്പിക്കാന്‍ എന്നോണം അതാ മഴയുടെ ഘനം കൂടി വരുന്നു. ... പക്ഷികള്‍ ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചേക്കേറുന്നു. നഗരകാവല്‍ക്കാര്‍.. തെരുവ് നായ്ക്കള്‍.. നനഞ്ഞു ഓടുന്നു. ലക്ഷ്യമില്ലാതെ.. മഴ തിമിര്‍ത്താടുകയാണ് ..

എവിടുന്നോ ഒരു കാക്കയുടെ കരച്ചില്‍.. എന്തിനാണാവോ അത് കരയുന്നത്. പ്രിയപ്പെട്ടവരേ ആരെയെങ്കിലും കുറിച്ചോര്താവം.ഇടക്കിടക്ക് മിന്നല്‍ എന്റെ മുഖം ഫോക്കസ് ചെയ്യുന്നുണ്ട്.. ഫോട്ടോ എടുക്കാനെന്നോണം . പ്രകൃതി തണുത്തു സ്നേഹാര്‍ദ്രമായ ഭാവം
ജനിപ്പിച്ചു കൊണ്ട് എന്റെ ഓര്‍മകളെ മാടി വിളിക്കുന്നത്‌ പോലെ..

എന്റെ പ്രിയപ്പെട്ട മമ്മിയെയും, പപ്പയെയും, അനുജനെയും ഒക്കെ ഞാന്‍ ഓര്‍ത്തു, ഒരു നെടുവീര്‍പ്പോടെ.. ഒന്ന് കാണാനായിരുന്നെങ്കില്‍,,,,

പണ്ട് വീട്ടില്‍ ഇങ്ങനെ മഴ പെയ്യുമ്പോള്‍ എല്ലാവരും കൂടെ ഒത്തുകൂടും. എവിടാന്നോ? അടുക്കളയില്‍. അതാണ് ഞങ്ങളുടെ ഒരുമയുടെ ഇടം. എന്നിട്ട്

അമ്മ ഉണ്ടാക്കി തരുന്ന നല്ല ചുടു ചായയോ മറ്റ് എന്തിന്കിലുമോ കഴിക്കും.. ഇടിയുടെ ശബ്തം മുഴങ്ങുമ്പോള്‍ അമ്മ ഈശോ എന്ന് വിളിച്ചു പ്രാര്‍ഥന ചൊല്ലും.. ആ സമയത്ത് പുറത്തു മഴയത്തായിരിക്കുന്നവര്‍ക്ക് വേണ്ടി.... ഇനിയെന്നാണാവോ അതു പോലൊരു ഒത്തു ചേരല്‍..

ആകാശത്തേക്ക് നോക്കുമ്പോള്‍ എന്തോ ഒരു ദുഖമയം . മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ ഒത്തു ചേര്‍ന്ന് ഭൂമിയെ നോക്കുന്നത് പോലെ...ഭൂമിക്കടിയില്‍ ഉറങ്ങുന്നവര്‍ക്ക് ഇപ്പൊ തണൂക്കുന്നുണ്ടാവും.. ആത്മാക്കളുടെ കരച്ചിലാണോ ഇടിയെന്നു തോന്നിപ്പോകും. ഏതോ ദിശയില്‍ നിന്ന്. ഒരു ശബ്ദം മാത്രം.. ഒപ്പം എന്തിന്റെ ഒക്കെയോ കരച്ചില്‍. തവള.. മൈനാ...

ചിന്തകളില്‍ ഒരു ദുഖം പടര്‍ന്നപ്പോള്‍ ദാ എന്റെ മനസിന്‌ കുളിരേകാന്‍ ഒരു കാറ്റ് വന്നു കഴിഞ്ഞു. കാണാനാവാത്ത ഒരു സുഖം,, എവിടുന്നു വരുന്നെണോ എവിടേക്ക് പോകുന്നെന്നോ അറിയാന്‍ കഴിയാത്ത ഒരു സുഖം.. കാറ്റിന്റെ ചിറകിലേറി ആകാശത്തോളം പറന്നു ചെല്ലാന്‍ മനസ് തുടിക്കുന്നു, ആകാശത്തെ ഒന്ന് തൊടാന്‍... കരയരുതേ എന്ന് പറയാന്‍ ...

കണ്ണടച്ചിരുന്നു ആ മഴയിലെ സംഗീതം ഞാന്‍ ആസ്വദിച്ചു. പതിയെ പതിയെ അകന്നകന്നു നേര്‍ത്തു നേര്‍ത്തു ആ ശബ്തം നിലച്ചു

മനസിന്റെ ഏതോ കോണില്‍ ഒരു സുഖം, ഒരു നഷ്ടബോധം, ഒരു കുഞ്ഞു ദുഖം
എല്ലാം ഒത്തു ചേര്‍ന്ന എന്തോ ഒരു ഭാവം അവശേഷിപ്പിച്ചു ഒരു മഴ കൂടി കഴിയുന്നു .. അതെ എന്റെ ആയുസിന്റെ കണക്കില്‍ ഒരു മഴ കൂടി പെയ്തിറങ്ങി.

അപ്പോഴും കാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു. .. സ്നേഹാര്‍ദ്രമായി....

Friday, May 8, 2009

നമ്മില്‍ ഒരു മതതീവ്രവാദി ഒളിഞ്ഞിരുപ്പുണ്ടോ?

ഈ ലേഖനത്തില്‍ താലിബാനും അല്‍ ക്വൈതയും ഒന്നും എന്റെ വിഷയമല്ല. കാരണം ഈ ഞാന്‍ വിചാരിച്ചാല്‍ അതിലൊന്നും ചെയ്യാനാവില്ല. പിന്നെ നമുക്ക് എന്ത് ചെയ്യാനാവും. ആ ചിന്തയാണ് ഈ ഒരു ലേഖനത്തില്‍ എന്നെ കൊണ്ടെത്തിച്ചത്. ഒരു സംഘടനയുടെയും പിന്തുണ ഇല്ലെങ്കിലും നമ്മളിലും ഒരു തീവ്രവാദി ഒളിഞ്ഞിരുപ്പുണ്ടോ?

ആശ്രയിക്കാന്‍ ഒരു ദൈവം. വിശ്വസിക്കാന്‍ ഒരു മതം. സത്യത്തില്‍ ഇതിലും അപ്പുറം എന്തെക്കൊയോ മനുഷ്യര്‍ മതത്തില്‍ നിന്ന് ആഗ്രഹിക്കുന്നു . അപ്പോഴല്ലേ മതം തീവ്രവാദികളെ ജനിപ്പിക്കുന്നത്. എന്റെ ഈ ബോധ്യം പൂര്‍ണ്ണമായി ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാലും ഒരു പരിധി വരെ ഇതു ശരിയാണ്. കാരണം ഞാന്‍ വിശ്വസിക്കുന്ന ദൈവമാണ് വലുത് എന്ന ധാരണ എന്ന് മനുഷ്യനില്‍ കുടിയേറിയോ അന്ന് തെറ്റി മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. ഒന്ന് ആലോചിച്ചു നോക്കൂ. ചുറ്റുമുള്ള മനുഷ്യനെ ദ്രോഹിച്ചു ഒരു നിയമംവും നടപ്പാക്കാന്‍ ഒരു ദൈവവും മതവും തത്വസംതിതയും അനുശാസിക്കുന്നില്ല. പിന്നെ എന്തിനു ദൈവത്തെ നമ്മള് ഒരു കച്ചവട ചരക്കാക്കണം. അത് കൊണ്ട് നമ്മളെന്ത് നേടുന്നു. ഞാന്‍ ആലോചിക്കാറുണ്ട്. ഒരു തരത്തില്‍ നാം എല്ലാവരിലും ഉണ്ട് ഓരോ തീവ്രവാദി. വിശാസങ്ങളില്‍ ഉണ്ട് തീവ്രവാതം. അല്ലെങ്കില്‍ "അഹിന്ദുക്കള്‍ പ്രവേശിച്ചാല്‍ അശുന്ധമാകുന്ന അമ്പലങ്ങളും അന്യജാതിക്കാരെ വിവാഹം ചെയ്താല്‍ പുറത്താക്കപ്പെടുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പെട്ട സമൂഹവും നമുക്കിടയില്‍ എന്തിന്?". ആശ്വാസം തരാത്ത വിശ്വാസങ്ങള്‍ക്ക് എന്ത് മേല്ക്കൊയ്മയാനുള്ളത്. ഇപ്പൊ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ഇതു എഴുതുന്ന ഞാന്‍ ഒരു നിരീശ്വരവാദിയാനെന്നു, ഒരിക്കലും അല്ല. ഇതു നിരീശ്വരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു ലേഖനവും അല്ല. കാരണം എന്റെ മതത്തില്‍ ആശ്വാസം തരാത്ത വിശ്വാസങ്ങളെ ഞാന്‍ മനസ്സിലേറ്റുന്നില്ല. അത് ഒരിക്കലും ദൈവവും ഞാനും തമ്മിലുള്ള ബന്ധത്തിന് തടസമായിട്ടും ഇല്ല. ഈശ്വരവിശ്വാസത്തില്‍ നിന്നും എന്റെ മനസ് എന്ത് ആഗ്രഹിക്കുന്നുവോ ആ നിര്‍വൃതി എനിക്ക് കിട്ടുന്നു. മനുഷ്യനിലെ മനുഷ്യത്വത്തെ തിരിച്ചറിയാന്‍ അതെനിക്ക് പ്രാപ്തി നല്‍കുന്നു.

മതവാദിയാവണോ നിരീശ്വരവാദിയാവണോ എന്നുള്ളത് നിങ്ങള്ക്ക് തീരുമാനിക്കാം. പക്ഷെ ഒരിക്കലും ഒരു മത തീവ്രവാദിയാവാതിരിക്കൂ. നന്മ്മയുടെ ഉറവിടമായ ഈശ്വരന്‍ എന്ന ഒരു ശക്തിക്ക് നമുക്ക് ഇഷ്ട്ടം ഉള്ള ഒരു രൂപം നല്‍കാം. അങ്ങനെ ചിന്തിച്ചാല്‍ മതത്തിന്റെ പേരിലുള്ള അതിര്‍ വരമ്പുകള്‍ ഒരു പ്രശ്നമാവാതിരിക്കും. ചുറ്റുമുളളജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും മനുഷ്യരിലെ ഈശ്വര ചൈതന്യം തിരിച്ചറിയാനും അത് നമ്മെ സഹായിക്കും. അങ്ങനെ നല്ല ഒരു നാളെ സ്വപ്നം കണ്ടു വരും തലമുറ ജീവിക്കട്ടെ.

Thursday, April 30, 2009

എന്റെ കളിയോടം: കവിത


ശൈശവത്തില്‍ കൊഴിഞ്ഞു പോയ
തൂവലുകള് പെറുക്കി
ഒരു കൂടാരം മെനഞ്ഞു ഞാന്‍ കാത്തിരുന്നു
കൌമാരത്തെ വരവേല്‍ക്കാന്‍
ദിശയറിയാതെ പെയ്തൊരു മഴയില്‍ മുങ്ങിയക്കൂടാരം
കൌമാരമാംപുഴയില്‍ ഒഴുക്കി നിര്‍വൃതി
അടയവേ യൌവനകാറ്റെന്നെ
തലോടി ആനയിച്ചത് ജീവിതമാം കളിയോടത്തില്‍
ഏതൊക്കെയോ തീരങ്ങളില്‍ ആരെയെക്കെയോ
കണ്ടുമുട്ടി ഞാന്‍ ഇപ്പോഴും തുഴയുന്നു.
തിരയും ഓളവും കാറ്റും
കടന്നു മുന്നേറവെ ഓരോ തീരത്തും കാണുന്നു ഞാന്‍
ഈശ്വരന്റെ പ്രതിരുപമാം എന്‍ സ്നേഹിതരെ.
ഈ ഒരു ജന്മത്തിന്‍ എനിക്കായി വിധിക്കപ്പെട്ടവര്‍
ഓരോ നിമിത്തമായി എന്നിലേക്ക് ഒഴുകവേ
കൊതിതീരുവോളം സ്നേഹം നല്‍കാന്‍
മകളായ്‌, സഹോദരിയായ്‌, ഭാര്യയായ്‌
അമ്മയായ്‌, മുത്തശ്ശിയായി
കോലം മാറ്റുന്ന കാലത്തോടൊപ്പം
വെയിലറിഞ്ഞു മഴയറിഞ്ഞു കാറ്റ് അറിഞ്ഞു
നനുത്ത സായ്യാഹ്നം തേടി
എന്റെ കളിയോടവുമായി ഞാനീ സാഗരത്തില്‍
ഉലകമാം സ്നേഹസാഗരത്തില്‍